Share this Article
അടിമാലിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍
Youth arrested with ganja in Adimali

ഇടുക്കി അടിമാലിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. പതിനാലാംമൈല്‍ സ്വദേശി ജിതിനാണ് പിടിയിലായത്. പ്രതിയില്‍ നിന്ന് ഒരു കിലോ നൂറ് ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വീടിന് സമീപത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സ്റ്റേഷന്‍ ഓഫീസര്‍ ജോസ് മാത്യുവിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories