തൃശ്ശൂര്‍ കുന്നംകുളം പഴഞ്ഞി ഐനൂരിൽ കിണറ്റിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. ഒറീസ സ്വദേശി 40 വയസ്സുള്ള ജട്ടുൽ ചൗഹാനെയാണ് കുന്നംകുളം അഗ്നി രക്ഷാ സേനാ രക്ഷപ്പെടുത്തിയത്.
ഇന്നലെ ആയിരുന്നു സംഭവം. കാട്ടകാമ്പാൽ സ്വദേശി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് ജട്ടുല്‍ ചൗഹാന്‍. വീടിനോട് ചേർന്ന കിണർ വൃത്തിയാക്കുന്നതിനായി കിണറിൽ ഇറങ്ങിയതായിരുന്നു ജട്ടുല്‍.
കിണറ്റിൽ നിന്നും ഇയാൾക്ക് കയറാൻ കഴിയാതെ വന്നതോടെ ബഹളം കേട്ടെത്തിയ നാട്ടുകാർ കുന്നംകുളം അഗ്നി രക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് കുന്നംകുളം അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി.വൈശാഖ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ദിലീപ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കൃഷ്ണദാസ്,അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരായ സനൽ, സുരേഷ്,വിഷ്ണു, ശരത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് ഇയാളെ കരയിലെത്തിച്ചത്.കരയിലെത്തിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക് പ്രാഥമിക ശുശ്രൂഷ നൽകി.