Share this Article
image
ഇടുക്കി പൂപ്പാറയിലെ വ്യാപാരികളെ ഒഴിപ്പിച്ചതില്‍ പ്രതിഷേധം കനക്കുന്നു
Protests over the eviction of traders in Idukki Poopara

ഇടുക്കി പൂപ്പാറയിലെ വ്യാപാരികളെ ഒഴുപ്പിച്ചതില്‍ സര്‍ക്കാരിനേയും ഉദ്യോഗസ്ഥരേയും ഹാരിസണ്‍ കമ്പനിയേയും വിമര്‍ശിച്ച് വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര. 

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പൂപ്പാറയിലെ വ്യാപാരികളെ ഒഴുപ്പിച്ച് കടകള്‍ സീല് ചെയ്തിരുന്നു. കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും ഹാരിസണ്‍ കമ്പനിയ്ക്കുമെതിരേ വിമര്‍ശനവുമായി കേരളാ വ്യാപാരി വ്യവസായി ഏകോപന സമതി രംഗത്തെത്തി. കുടിയൊഴുപ്പിക്കലിനെതിരേ എ കെ ജി നടത്തിയ സമരം സര്‍ക്കാരിനെ  ഒര്‍പ്പെടുത്തി  സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര.

പുനനരധിവാസത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്നാല്‍ പുരധിവാസം സാധ്യമാകുന്നത് വരെ എക വരുമാന മാര്‍ഗ്ഗമായ കച്ചവടം തുടര്‍ന്ന് കൊണ്ടുപോകുന്നതിന് കടകള്‍തുറക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും രാജു ആവശ്യപ്പെട്ടു. ഒപ്പം സംസ്ഥാന നേതൃത്തിന്‍റെ പിന്തുണയോടെ സമരം ശക്തമാക്കാനാണ് പൂപ്പാറയിലെവ്യാപരികളുടെ തീരുമാനം.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories