വേനല്‍ കടുത്തതോടെ ഇടുക്കിയുടെ മലയോര മേഖല കാട്ടുതീ ഭീതിയില്‍.ഉടുമ്പൻചോലയിൽ ഫയർഫോഴ്സ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.കൃഷിയിടങ്ങളിലേയ്ക്ക അടക്കം കാട്ടുതീ പടരുന്നത് തടയാന്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ സ്വീകരിയ്ക്കണമെന്ന് അഗ്നിശമന സേനാ വിഭാഗത്തിന്റെ നിര്‍ദേശം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ രാത്രി കാല ക്യാമ്പ് ഫയറുകളില്‍ അടക്കം, സുരക്ഷ ഉറപ്പ് വരുത്തണമെന്നും നിര്‍ദേശം നൽകി .
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ, വേനലിന് കാഠിന്യ മേറിയത്, ഹൈറേഞ്ചില്‍ വലിയ ആശങ്കയാണ് സൃഷ്ടിയ്ക്കുന്നത്. കാട്ടുതീ പടര്‍ന്ന്, ഏറ്റവും അധികം നാശനഷ്ടം സംഭവിയ്ക്കാന്‍ സാധ്യതയുള്ളത് മൊട്ടകുന്നുകളും പുല്‍മേടുകളും നിറഞ്ഞ പ്രദേശങ്ങളിലാണ്. കുറ്റിക്കാടുകള്‍ക്ക് ചിലര്‍ തീ ഇടുന്നതും അപകടത്തിന് ഇടയാക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലയില്‍ ഏറ്റവും അധികം നാശം സംഭവിച്ചത് ഉടുമ്പന്‍ചോല താലൂക്കിലെ തമിഴ്നാട് അതിര്‍ത്തി മേഖലകളിലാണ്. കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കൃഷിയിടത്തിനു ചുറ്റും മൂന്ന് മീറ്റര്‍ ഫയര്‍ ലൈന്‍ തെളിയ്ക്കുന്നതടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ വേഗത്തില്‍ പൂര്‍ത്തീകരിയ്ക്കണമെന്ന് അഗ്നി ശമന സേനാ വിഭാഗം നിര്‍ദേശിച്ചു.