Share this Article
Union Budget
തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരതിൽ വാതകചോർച്ച; യാത്രക്കാരൻ സിഗരറ്റ് വലിച്ചതെന്ന് സംശയം
Gas leak in Thiruvananthapuram - Kasargod Vande Bharat

തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരതിൽ യാത്രക്കാരെ വലച്ച് പുക. ആരോ സിഗരറ്റ് വലിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.  സി 5 കമ്പാർട്ട്മെൻ്റിൽ നിന്നാണ് പുക ഉയർന്നത്.  ആലുവ ഭാഗത്തേക്കുള്ള ലൈനിൽ കളമശേരി പിന്നിടുമ്പോഴാണ്  സ്മോക് ഡിറ്റക്ടർ പ്രവർത്തിച്ച് ട്രെയിൻ തനിയെ നിന്നത്. 

ട്രെയിൻ ആലുവ സിറ്റേഷനിലെത്തിച്ച് റീസെറ്റ് ചെയ്തതിന് ശേഷമാണ് വീണ്ടും പുറപ്പെട്ടത്. 23 മിനുറ്റ് ട്രെയിൻ വൈകി. പുക ഉയർന്നാൽ തിരിച്ചറിയുന്ന സംവിധാനം വന്ദേ ഭാരതിലുണ്ട്. സംഭവത്തിൽ റെയിൽവെ പോലീസ് അന്വേഷണം തുടങ്ങി.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories