Share this Article
image
തണ്ണിമത്തന്‍ കൃഷിയില്‍ വ്യത്യസ്തത കണ്ടെത്തി ഒരു കൂട്ടം വനിതാ കൂട്ടായ്മ

A group of women's group found a difference in watermelon cultivation

തണ്ണിമത്തന്‍ കൃഷിയില്‍ വ്യത്യസ്തത കണ്ടെത്തി വനിതാ കൂട്ടായ്മ. കൊല്ലം ജില്ലയിലെ തൊടിയൂര്‍ പഞ്ചായത്തിലെ ശിവഗംഗ കൃഷി യൂണിറ്റാണ് തണ്ണിമത്തന്‍ കൃഷിയിലൂടെ ശ്രദ്ധേയമാകുന്നത്.

സമീപവാസി വിട്ടുനല്‍കിയ 5 സെന്റ് സ്ഥലത്താണ് സ്ത്രീകളുടെ കൂട്ടായ്മ വിവിധ തരത്തിലുള്ള  തണ്ണിമത്തന്‍ വിളയിച്ചെടുത്തത്. തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡിലെ വിജയ കലയുടെ നേതൃത്വത്തിലുള്ള ശിവഗംഗ കൃഷി യൂണിറ്റാണ് ഇതിന് പിന്നില്‍. വിളവെടുപ്പ് മഹോത്സവം തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജീവ് ആദ്യ വില്‍പ്പന നടത്തി. വാര്‍ഡ് മെമ്പര്‍ സുനിത അധ്യക്ഷയായിരുന്നു. സിഡിഎസ് ചെയര്‍പേഴ്സണ്‍ കല, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത അശോക്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത അശോക്, സിഡിഎസ് സെക്രട്ടറി രാധിക, സി ഡി എസ് അക്കൗണ്ടന്റ് തുടങ്ങിയവര്‍ സംസാരിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories