Share this Article
Union Budget
'സിദ്ധാര്‍ത്ഥിനെ കൊന്നത്' ; സിദ്ധാര്‍ത്ഥിന് നീതി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധത്തിലേക്ക്
Opposition to protest demanding justice for Siddharth

വയനാട് റാഗിഗിങ്ങിന് ഇരയായി മരിച്ച വിദ്യാർത്ഥി സിദ്ധാർത്ഥിന് നീതി ആവശ്യപ്പെട്ട് പ്രതിപക്ഷം  പ്രതിഷേധത്തിലേക്ക്. 'സിദ്ധാർത്ഥിനെ കൊന്നത്' എന്ന തലക്കെട്ടോടെ സംസ്ഥാനത്താകെ കോൺഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കും.

ഓരോ മണ്ഡലത്തിലും പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. 'തീപ്പന്ത തെരുവുകൾ' എന്ന പേരിൽ വൈകുന്നേരമാണ് പ്രതിഷേധം സംഘടിപ്പിക്കുക. സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories