ആലുവ മഹാശിവരാത്രി ആഘോഷങ്ങൾക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്. പത്ത് ഡി.വൈ.എസ്.പി.മാരുടെ ചുമതലയിൽ മൂന്നു ജില്ലകളില്‍ നിന്നുള്ള പോലീസ് സേനയുടെ സേവനമാണ് ആലുവയിൽ ഏർപ്പെടുത്തുന്നത്.
ആലുവ മണപ്പുറത്ത് ആഘോഷങ്ങള്‍ കഴിയുന്നതു വരെ പോലീസിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഇവിടെ 24 മണിക്കൂറും പോലീസ് സേവനം ലഭ്യമാകും. സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ പത്ത് ഡി.വൈ.എസ്.പി.മാര്‍ സുരക്ഷാ ചുമതലയിലുണ്ടാകും.
മൂന്നു ജില്ലകളില്‍ നിന്നുള്ള പോലീസ് സേനയുടെ സേവനം സജ്ജമാക്കും. ഗതാഗതക്കുരുക്കും ജനത്തിരക്കും നിയന്ത്രിക്കാന്‍ വിപുലമായ സംവിധാനമാണ് ഒരുങ്ങുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പോലീസ് സജ്ജമാണെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന വ്യക്തമാക്കിയിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ ഏകോപനവും വിവിധ വകുപ്പുകള്‍ നടപ്പിലാക്കേണ്ട മുന്നൊരുക്ക പ്രവൃത്തികളെക്കുറിച്ചും വിശദമായ ചർച്ചകൾ നടത്തി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ ജോണ്‍ , തഹസീല്‍ദാര്‍ രമ്യ.എസ്.നമ്പൂതിരി, ഡിവൈഎസ്പി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അജിത് കുമാര്‍, കെ.എസ്.ഇ.ബി ഓഫീസര്‍ കെ എ പ്രദീപ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.സുരേഷ് ,ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഐ.ബി രഘു തുടങ്ങിയ വിവിധ വകുപ്പ് മേധാവികളുടെ നിയന്ത്രണത്തിലായിരിക്കും ശിവരാത്രി ആഘോഷങ്ങൾ പൂർണ്ണമായും നടക്കുക.