Share this Article
വീട് ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടതോടെ വാടകകാരന്‍ വീട് ആക്രമിച്ചതായി പരാതി

Complaint that the tenant attacked the house after asking to vacate the house

വീട് ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപെട്ടതോടെ വാടകകാരൻ വീട് ആക്രമിച്ചതായി പരാതി .ഇടുക്കി നെടുംകണ്ടതാണ് സംഭവം വിവിധ മുറികളുടെ ജനാലകൾ തകർത്തു .

നെടുംകണ്ടം സ്വദേശി വെട്ടുകല്ലാങ്കുഴിയിൽ സിബി മാത്യു വിന്റെ വീടാണ് വാടകയ്ക്കു താമസിച്ചിരുന്നവർ തകർത്തത്. അഞ്ച് മാസങ്ങൾക്ക് മുൻപാണ് സിബി തന്റെ വീടിന്റെ ഒരു ഭാഗം വാടകയ്ക്കു കൊടുത്തത്.

രണ്ട് മാസത്തെ വാടക മാത്രമാണ് നൽകിയത്. താമസക്കാരും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പരസ്പരം വാക്കെറ്റം ഉണ്ടാക്കുന്നതും പതിവായിരുന്നു. ഇതോടെ നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇവരോട് വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഫെബ്രുവരി 29 ന് വീട് മാറുമെന്ന് ഉറപ്പ് നൽകിയെങ്കിലും മാറിയില്ല. തുടർന്നാണ് കഴിഞ്ഞ രാത്രിയിൽ വീട് തല്ലി തകർത്തത് .വിവിധ മുറികൾക് കേടുപാടുകൾ വരുത്തി. ജനൽ ചില്ലുകൾ വീട്ടിലാകമാനം പൊട്ടി കിടക്കുന്ന അവസ്ഥയിലാണ്. സിബിയുടെ സ്‌കൂട്ടിയ്കും കേടുപാടുകൾ വരുത്തി. വീട്ടുടമസ്ഥൻ നെടുംകണ്ടം പോലീസിൽ പരാതി നൽകി.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories