ഏറെ സങ്കീര്‍ണ്ണമായ ഹൃദയ മഹാരക്തധമനി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി എറണാകുളം ജനറല്‍ ആശുപത്രി. സ്വകാര്യ ആശുപത്രികളില്‍ 12 ലക്ഷം രൂപ വരെ ചെലവു വരുന്ന ശസ്ത്രക്രിയയാണ് കാരുണ്യ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തത്.
ഹൃദയം മഹാരക്തധമനി വീക്കം ബാധിച്ച 54കാരിക്കാണ് ബെന്റല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഹൃദയത്തിന്റെ അയോട്ടയിലെ വീക്കമുള്ള ഭാഗം മാറ്റി സ്ഥാപിക്കുന്നതാണ് ബെന്റല്‍ ശസ്ത്രക്രിയ.
12 ലക്ഷം രൂപവരെ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് കാരുണ്യ പദ്ധതിയിലൂടെ സൗജന്യമായി നടത്തിയത്. 2021ലാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യമായി ഹൃദയശസ്ത്രക്രിയ നടക്കുന്നത്. ഇതിനകം ആയിരത്തോളം ഹൃദയശസ്ത്രക്രിയകളാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ ഷാഹിര്‍ഷാ പറഞ്ഞു.
കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ജോര്‍ജ് വാളൂരാന്‍, ഡോ. രാഹുല്‍ സതീശന്‍, ഡോ. ടിപി റോഷ്‌ന, കാര്‍ഡിയാക് അനസ്‌തെറ്റിസ്റ്റ് ഡോ. ജിയോ പോള്‍, കോ ഓര്‍ഡിനേറ്റര്‍ എസ് അനീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് 54കാരിയ്ക്ക് നടത്തിയ ബെന്റല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. രോഗി സുഖം പ്രാപിച്ച് വരികയാണ്.