ഐതിഹ്യ പെരുമകളുമായി ക്ഷേത്രമുറ്റത്ത് മാപ്പിള തെയ്യം. കാസര്‍ഗോഡ് പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രത്തിലാണ് മതമൈത്രിയുടെ സന്ദേശം തെയ്യം അരങ്ങിലെത്തിയത്. അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രം കെട്ടിയാടുന്ന തെയ്യക്കോലമാണ് ആലിത്തെയ്യം.
മത സൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രത്തില്‍ ആലിത്തെയ്യം അരങ്ങിലെത്തി. മാപ്പിളത്തെയ്യങ്ങളുടെ വിഭാഗത്തില്‍ പെട്ട തെയ്യമാണ് ആലിത്തെയ്യം. ആലിച്ചാമുണ്ഡി എന്നും ഈ തെയ്യത്തിന് പേരുണ്ട്. അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രം കെട്ടിയാടുന്ന തെയ്യക്കോലം പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രത്തില്‍ അരങ്ങിലെത്തി ഭക്തര്‍ക്ക് അനുഗ്രഹമേകി.
കുമ്പള ആരിക്കാടിയിലെ കുന്നിലെപുര എന്ന തീയ്യഭവനത്തില്‍ താമസിക്കാനിടയായ ആലിമാപ്പിള ആ വീട്ടിലെ സുന്ദരിയായ ഒരു യുവതിയെ വശത്താക്കാന്‍ ശ്രമിച്ചു. അത് സാധിക്കാതെ വന്നപ്പോള്‍ യുവതിയെ കുറിച്ച് ആലി അപവാദങ്ങള്‍ പ്രചരിപ്പിച്ചു.
ഇതിന് പരിഹാരമുണ്ടാകാന്‍ തറവാട്ടിലെ കാരണവര്‍ കുടുംബത്തിന്റെ പരദേവതയായ രക്തചാമുണ്ഡിയെ പ്രാര്‍ത്ഥിച്ചു. ഒരുദിവസം കുളത്തില്‍ കുളിക്കാനിറങ്ങിയ ആലിയുടെ മുന്നില്‍ ഒരു സുന്ദരിയുടെ രൂപത്തില്‍ രക്തചാമുണ്ഡി പ്രത്യക്ഷപ്പെടുകയും ആലിയെ ആകര്‍ഷിക്കുകയും, കൂടെ വന്ന ആലിയെ കൊല്ലുകയും ചെയ്തു. തുടര്‍ന്ന് ആരിക്കാടി ഐവര്‍ ഭഗവതി സ്ഥാനത്ത് ആലിയെ കെട്ടിയാടിക്കാന്‍ തുടങ്ങി.
സമാന ക്ഷേത്രമായ കാസര്‍കഗോഡ് പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രത്തിലും, ആലിത്തെയ്യം കെട്ടിയാടിക്കുന്നു. മരണാനന്തരം ആലി തെയ്യമായി മാറി.ആലിത്തെയ്യത്തിന്റ ദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക്, ഇതരമതസ്ഥരുള്‍പ്പെടെയുള്ള ഭക്തരുടെ പ്രവാഹമായിരുന്നു.
പുള്ളികരിങ്കാളിയമ്മ, പുലിക്കണ്ടന്‍ തെയ്യം,മന്ത്രമൂര്‍ത്തി, വേട്ടയ്‌ക്കൊരു മകന്‍, പുല്ലൂര്‍ണ്ണന്‍ തെയ്യം, പുല്ലൂരാളി, വിഷ്ണുമൂര്‍ത്തി തെയ്യവും അരങ്ങത്തെത്തി ഭക്തര്‍ക്ക് അനുഗ്രഹമേകി.