Share this Article
വിളവെത്തും മുമ്പേ കരിഞ്ഞുവീണ് 5000-ത്തിലേറെ വാഴകള്‍
More than 5000 bananas were burnt before harvesting

ശരീരം തളർന്നപ്പോൾ തമ്പാച്ചൻ തകർന്നില്ല പക്ഷേ കൃഷി തകർന്നപ്പോൾ തമ്പാച്ചന്റെ മനസ്സും ശരീരവും തളർന്നു . പാതി തളർന്ന കർഷകന്റെ 5000ത്തിലേറെ വാഴകൾ വിളവെത്തും മുമ്പേ കരിഞ്ഞു വീണു.

പത്തനംതിട്ട കലഞ്ഞൂർ കൊല്ലം പടി ഓലിക്കൽ ടിനു ഭവനിൽ ഒ.ജി തമ്പാച്ചൻ എന്ന കർഷകൻ മുറിഞ്ഞകൽ കല്ലുവിള ഭാഗത്ത് പാട്ടത്തിനെടുത്ത 7 ഏക്കർ സ്ഥലത്തെ 5000 ത്തോളം വാഴകളാണ് കടുത്ത ചൂടിൽ കരിഞ്ഞു വീണത്.

ഇനി എനിക്കും കുടുംബത്തിനും ആത്മഹത്യ മാത്രമേ മാർഗ്ഗമുള്ളൂ തമ്പാച്ചൻ പറയുന്നു. രണ്ടുവർഷം മുമ്പുണ്ടായ കനത്ത കാറ്റിലും വന്യമൃഗ ശല്യത്തിലും 3000ത്തിലേറെ വാഴകളാണ് തമ്പാച്ചന് നഷ്ടപ്പെട്ടത് അന്ന് കൃഷിയിടത്തിൽ തകർന്ന് വീണാണ് തന്റെ ഇടതുഭാഗം തളർന്നുപോയത് വീണ്ടും തളർന്ന ദേഹവും തളരാത്ത മനസ്സുമായി കൃഷി തുടരുമ്പോഴാണ് ഈ വലിയ ദുരന്തം തമ്പാച്ചിനെ തകർക്കുന്നത്..

പാതി വിളവെത്തിയ അയ്യായിരത്തിലേറെ വാഴകൾ ഒരാഴ്ചക്കുള്ളിൽ കരിഞ്ഞുണങ്ങി ചൂടിൽ തണ്ടിന്റെ പകുതി ഭാഗത്ത് വെച്ചാണ് വാഴകൾ ഒടിഞ്ഞു വീഴുന്നത് വാഴക്കുലകൾ  കരിക്കട്ട പോലെയായിരിക്കുന്നു. പത്തുവർഷമായി സ്ഥലങ്ങൾ പാട്ടത്തിനടുത്താണ് തമ്പാച്ചൻ കൃഷി ചെയ്ത് വാഴയൊന്നിന് 12 രൂപയാണ് പാട്ട് നിരക്ക് .കൂടാതെ 200ലധികം രൂപ വീതം ഓരോ വാഴയ്ക്കും ചെലവാകും.

രണ്ട് ബാങ്കുകളിലായി 6 ലക്ഷം രൂപയോളം വായ്പയെടുത്തത് കൂടാതെ സുഹൃത്തുക്കളിൽ നിന്നും പലിശക്കാരിൽ നിന്നും പണം വാങ്ങി  ശരീരത്തിൻ്റെ തളർച്ച മറന്ന് ഇദ്ദേഹം വാഴതൈകൾ തളരാതെ പരിപാലിച്ചു. എന്നാൽ രണ്ടുതവണയായി വാഴകൃഷി നശിച്ചതോടെ 15 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയാണ് തമ്പാച്ചന്റെ സമ്പാദ്യം . ഉണങ്ങിക്കരിഞ്ഞ വാഴക്കുലകളെ നോക്കിക്കൊണ്ട് തമ്പാച്ചന്റെ കണ്ണ് നിറയുമ്പോൾ ഏതൊരാളുടെയും ഹൃദയം വിങ്ങും.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories