വിരണ്ടോടിയ ആന പശുക്കളെയും ആടിനെയും ചവിട്ടിക്കൊന്നു. പാലക്കാട് പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആനയാണ് ലോറിയില്‍ നിന്ന് ഇറങ്ങിയോടിയത്. മണിക്കൂറുകള്‍ക്കുശേഷം ആനയെ തളച്ചു.
പുലര്‍ച്ചെ നാല് മാണിയോടെയാണ് സംഭവം. ലോറി ഡ്രൈവര്‍ ചായകുടിക്കാന്‍ വാഹനം നിര്‍ത്തിയ സമയത്തായിരുന്നു ആന വിരണ്ടോടിയത്. തിരുനെല്ലായ് വടക്കുമുറിക്ക് സമീപത്ത് വെച്ചാണ് ലോറിയില്‍ നിന്ന് ആനയിറങ്ങിയോടിയത്.
ഓടുന്നതിനിടയില്‍ വടക്കുമുറിയിലെ ഒരു വീടും കടയും ആന തകര്‍ത്തു. ചെമ്മങ്കാട്ടിലെ സ്വകാര്യ വ്യക്തിയുടെ ഒരു പശുവിനെയും ആടിനെയും ആന ചവിട്ടിക്കൊന്നു. ഒരു പശുവിനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
8 കിലോ മീറ്റര്‍ ഓടിയ ആന അമ്പാട് എത്തി അമ്പാടിലെ ഒരു തൊഴുത്തും ഓട്ടോറിക്ഷയും തകര്‍ത്തു. തൃശൂര്‍ കുന്നംകുളം എലിഫന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ രാവിലെ 7.30 ഓടെയാണ് ആനയെ തളച്ചത്. മലപ്പുറം അക്കരമേല്‍ ഗ്രൂപ്പിന്റെ അക്കരമേല്‍ ശേഖരന്‍ എന്ന ആനയാണ് ഇടഞ്ഞത്.