ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷക്ക് തുടക്കമായപ്പോൾ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന വിദ്യാലയങ്ങളിലൊന്നായ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻ്ററി സ്കൂളിൽ 13 ജോഡി ഇരട്ടകളും പരീക്ഷ എഴുതുന്നു. സെറിബ്രൽ പാഴ്സി ഫുട്ബോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായ സംസ്ഥാന ടീമംഗം അജ്ഹദും ഇരട്ട സഹോദരൻ അജ് വദും ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്.
കോഴിക്കോട്ജില്ലയിൽ 43,811 കുട്ടികൾ എസ്എ സ്എൽസി പരീക്ഷ എഴുതുമ്പോൾ ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പരീക്ഷ എഴുതുന്ന വിദ്യാലയങ്ങളിലൊന്നായ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻ്ററിയിലെ 22 പേർ വേറിട്ടു നിൽക്കും.
13 ജോഡി ഇരട്ടകളാണ് ഒരേ വിദ്യാലയത്തിൽനിന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻ്ററി സ്കൂളിലാണ് ഈ അപൂർവത. ആകെ 877 വിദ്യാർഥികളാണ് സ്‌കൂളിൽനിന്ന് ഇത്തവണ പരീക്ഷയെഴുതുന്നത്.
സെറിബ്രൽ പാൾസി രോഗം ബാധിച്ച ഇരട്ടക്കുട്ടികളിൽ ഒരാ ളും കൂട്ടത്തിലുണ്ട്. ഡൽഹിയിൽ നടന്ന ദേശീയ സെറിബ്രൽ പാൾസി ഫുട്ബോൾ ടൂർണമെൻ്റിൽ കളിച്ച കെ.മുഹമ്മദ് അജ്ഹദും ഇക്കൂട്ടത്തിലുണ്ട്. ഒപ്പം അജ്ഹദിന്റെ സഹോദരൻ മുഹമ്മദ് അജ്‌വദും
ഇരട്ട കുട്ടികൾ ആയതുകൊണ്ടുതന്നെ വീട്ടിൽ ഇരുന്ന് ഒരുമിച്ച്പ രീക്ഷക്ക് തയാർ എടുക്കാൻ പറ്റിയതിന്റെ സന്തോഷം വിദ്യാത്ഥികളും പങ്കുവെച്ചു .