Share this Article
ജനങ്ങളുടെ ജീവന് വിലയുണ്ടെന്ന് മനസിലാക്കാന്‍ സര്‍ക്കാരിന് കഴിയണമെന്ന് രമേശ് ചെന്നിത്തല
Ramesh Chennithala said that the government should be able to make people realize that their lives are valuable

ജനങ്ങളുടെ ജീവന് വിലയുണ്ടെന്ന് മനസിലാക്കാന്‍ സര്‍ക്കാരിന് കഴിയണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആളുകളെ കൊല്ലുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

നിലവില്‍ സ്ഥാപിച്ചിരിക്കുന്ന പെന്‍സിംഗ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിനും വനം വകുപ്പ് മന്ത്രിക്കും കത്തും നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേര്യമംഗനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories