Share this Article
നെടുമങ്ങാട് നിന്ന് കാണാതായ 80 വയസുകാരന്റെ മൃതദേഹം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തി
The body of an 80-year-old man who went missing from Nedumangad was found in a rubber plantation

തിരുവനന്തപുരം നെടുമങ്ങാട് കാണാതായ വൃദ്ധന്റെ മൃതദേഹം വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ കണ്ടെത്തി.പനവൂർ കൊച്ചനായികോണത്ത് വീട്ടിൽ അബ്ദുൽ കരീം (84) ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്.

കഴിഞ്ഞ മാസം അഞ്ചിനാണ് ഇദ്ദേഹത്തെ വീട്ടിൽ നിന്നും കാണാതാകുന്നത്. ഇതു സംബന്ധിച്ച് ബന്ധുക്കൾ നെടുമങ്ങാട് പോലീസിന് പരാതി നൽകുകയും വ്യാപകമായി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇദ്ദേഹത്തെ കണ്ടുകിട്ടിയിരുന്നില്ല.

ഓർമ കുറവ് ഉള്ള ആളാണ് അബ്ദുൽ കരീം എന്നും നടന്നു പോകുന്ന വഴി റബ്ബർ തോട്ടത്തിൽ വീണു പോയത് ആകാമെന്നും ബന്ധുക്കൾ പറഞ്ഞു.നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories