Share this Article
വന്യജീവി ശല്യം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ തുടര്‍ സമരത്തിന് തുടക്കം
The continuation of the strike by the People's Action Committee has started, demanding that wildlife disturbance be controlled

ഇടുക്കി മാങ്കുളത്തെ വന്യജീവി ശല്യം നിയന്ത്രിക്കുക, മാങ്കുളം ഡി എഫ് ഒക്കെതിരെ നടപടിയെടുക്കുക തുടങ്ങി  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മാങ്കുളം ജനകീയ സമരസമിതിയുടെ തുടര്‍ സമരത്തിന് തുടക്കം കുറിച്ചു. പ്രശ്‌ന പരിഹാരം കാണും വരെ  വിരിപാറയിലെ ഡി എഫ് ഒ ഓഫീസിന് മുമ്പില്‍ റിലേ സത്യാഗ്രഹ സമരവുമായി മുമ്പോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം. 

മാങ്കുളത്തെ വന്യജീവി ശല്യം നിയന്ത്രിക്കുക, മാങ്കുളം ഡി എഫ് ഒക്കെതിരെ നടപടിയെടുക്കുക തുടങ്ങി  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാങ്കുളം ജനകീയ സമരസമിതി രണ്ടാംഘട്ട സമരമാരംഭിച്ചു.പ്രശ്‌ന പരിഹാരം കാണും വരെ  വിരിപാറയിലെ ഡി എഫ് ഒ ഓഫീസിന് മുമ്പില്‍ റിലേ സത്യാഗ്രഹ സമരവുമായി മുമ്പോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം.

ഇന്നലെ മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെയും ഗ്രാമപഞ്ചായത്തംഗങ്ങളുടെയും നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടന്നു. ഇന്ന് മുതല്‍ ഓരോ വാര്‍ഡ് മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തതോടെ  സമരം തുടരും.

വ്യാപാരി സംഘടനകളും വിവിധ കര്‍ഷക സംഘടനകളും മറ്റിതര സംഘടനകളും  തുടര്‍ സമരത്തിന്റെ ഭാഗമാകുന്നുണ്ട്.ജനകീയ സമരസമിതി കണ്‍വീനര്‍ ഫാ. മാത്യു കരോട്ട് കൊച്ചറക്കല്‍ സമരം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രവീണ്‍ ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടന പ്രതിനിധികള്‍, വിവിധ പള്ളികളിലെ പുരോഹിതര്‍, ജനകീയ സമരസമിതി ഭാരവാഹികള്‍, കര്‍ഷക സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മാങ്കുത്ത് നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളില്‍ വനം വകുപ്പിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് സമര സമിതിയുടെ തീരുമാനം. ഡി എഫ് ഒ ഓഫീസിന് മുമ്പിലെ റിലേ സമരപരിപാടികള്‍ കൊണ്ട് പ്രശ്‌ന പരിഹാരമാകുന്നില്ലെങ്കില്‍  വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസിന് മുമ്പിലേക്ക് സമരം മാറ്റാനും തീരുമാനം കൈ കൊണ്ടിട്ടുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories