ഇടുക്കിയില്‍ നിര്‍ധന കുടുംബത്തിന് കുടിവെള്ളം നിഷേധിയ്ക്കുന്നതായി പരാതി. നെടുങ്കണ്ടം മൈനര്‍സിറ്റി സ്വദേശി പൊന്‍പുഴ വീട്ടില്‍ സരസമ്മയാണ് ആരോപണം ഉന്നയിക്കുന്നത്. വന്‍ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലയില്‍ താമസിയ്ക്കുന്ന കുടുംബം, വിലകൊടുത്താണ് നിലവില്‍ വെള്ളം വാങ്ങുന്നത്.
ഗ്രാമപഞ്ചായത്തിനോടും വാര്‍ഡ് തല കമ്മറ്റിയോടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും കുടിവെള്ളം നല്‍കുന്നില്ലെന്നാണ് സരസമ്മയുടെ ആരോപണം. എതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജലനിധി പദ്ധതിയ്ക്കായി പതിനയ്യായിരം രൂപ സരസമ്മ നല്‍കിയിരുന്നു.
എന്നാല്‍ പദ്ധതി നടപ്പിലാക്കാതെ വന്നതോടെ തുക തിരികെ വാങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ പദ്ധതി നടപ്പിലാക്കിയിട്ടില്ല. മറ്റൊരു പദ്ധതിയില്‍ നിന്നും മേഖലയില്‍ വെള്ളം എത്തിയ്ക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് വെള്ളം നിഷേധിയ്ക്കുകയാണ്.
കൂലിവേല ചെയ്താണ് സരസമ്മയും ഭര്‍ത്താവും കഴിയുന്നത്. കുടിവെള്ളത്തിനായി വന്‍ തുക മുടക്കേണ്ട ഗതികേടിലാണ് ഇവര്‍.നിലവിലെ പദ്ധതിയ്ക്കായി പണം നല്‍കാമെന്ന് പലതവണ അറിയിച്ചിട്ടും ഇവരെ പങ്കാളികളാക്കുന്നില്ല. എന്നാല്‍ കുടിവെള്ള പദ്ധതിയില്‍ പങ്കാളിയാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പഞ്ചായത്ത് മെമ്പറുടെ വിശദീകരണം.