Share this Article
KERALAVISION TELEVISION AWARDS 2025
കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ആശുപത്രികള്‍ നവീകരിച്ചു
Hospitals have been upgraded as part of the Kasaragod development package

കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ആശുപത്രികൾ നവീകരിച്ചു. 11 കോടി രൂപ ചിലവിൽ  നവീകരിച്ച ആരോഗ്യ കേന്ദ്രങ്ങളുടെ  ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

തുരുത്തി 1.75 കോടി,ഉടുമ്പുന്തല 1.50 കോടി തൈക്കടപ്പുറം 1.05 കോടി,അജാനൂർ 1.51 കോടി, എണ്ണപ്പാറ 1.80 കോടി, ചെങ്കള 1.70 കോടി, അംഗഡിമോഗർ 85 ലക്ഷം വാണിനഗർ 82.50 ലക്ഷം എന്നിങ്ങനെ 11 കോടി രൂപയാണ് പുതിയ കെട്ടിട നിർമാണത്തിനായി കാസറഗോഡ് വികസന പാക്കേജിൽ നിന്ന് ചെലവഴിച്ചത്.

വാണിനഗർ, ചെങ്കള, അംഗഡിമൊഗർ  ആരോഗ്യകേന്ദ്രങ്ങൾ ആർദ്രം നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിൽ എം എൽ എ, എം. രാജാഗോപാലൻ, കാഞ്ഞങ്ങാട്  എം എൽ എ,ഇ. ചന്ദ്ര ശേഖരൻ,കാസറഗോഡ്  എൻ എ നെല്ലിക്കുന്ന്‌ എം എൽ എ , മഞ്ചേശ്വരം  എ കെ എം  അഷ്‌റഫ് എം എൽ എ എന്നിവർ അധ്യക്ഷത വഹിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories