ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും ഇടുക്കി യിൽ ഡീൻ തന്നെ എന്ന് ഉറപ്പിച്ച് പ്രവർത്തകർ .തോട്ടം മേഖലകളിൽ ഡീനിനായി ബോർഡുകൾ സ്ഥാപിച്ച് പ്രചാരണം ആരംഭിച്ചു .ഇടതു പക്ഷം മുൻകൂട്ടി പ്രചാരണം ആരംഭിച്ചെങ്കിലും ഇടുക്കി കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് ഡീൻ പ്രതികരിച്ചു.
ഇടുക്കിയിൽ ഡീൻ കുര്യാകോസും ജോയിസ് ജോർജും തമ്മിലുള്ള മൂന്നാം അങ്കത്തിനാണ് കളമൊരുങ്ങുന്നത്. ജോയിസിന്റെ സ്ഥാനാർഥിത്വം നേരത്തെ പ്രഖ്യാപിച്ചതിനാൽ ഇടതു പക്ഷം പ്രചാരണത്തിൽ ഒരു പടി മുന്നിലാണ്.
എന്നാൽ മുൻകൂട്ടി പ്രചാരണം ആരംഭിച്ചത് ഒരു തരത്തിലും ഇടത് പക്ഷത്തിന് അനുകൂല സാഹചര്യം ഉണ്ടാക്കില്ലെന്നും ഇടുക്കി കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കുമെന്നും ഡീൻ പ്രതികരിച്ചു. നിയോജക മണ്ഡലങ്ങളിൽ അഞ്ചും എൽ ഡി എഫിനൊപ്പമാണെന്നതും പാർലമെന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിയ്കില്ല.
2019 ലും ഇതേ സാഹചര്യമായിരുന്നെന്നും ഡീൻ പറഞ്ഞു . ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും ഇടുക്കിയിൽ ഡീൻ തന്നെ എന്ന് ഉറപ്പിച്ച് പ്രവർത്തകർ പ്രചാരണം ആരംഭിച്ചു . തോട്ടം മേഖലകളായ ശാന്തൻപാറ, ഉടുമ്പഞ്ചോല പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ പ്രചാരണ ബോർഡുകൾ നിറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിനൊപ്പം കളം നിറയാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ .