കായിക താരങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ പുനര്‍നിമ്മാണം യാഥാര്‍ത്യമാകുന്നു. കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തോമസ് ഐസക്കിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള നീക്കമാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
മുന്‍ എംഎല്‍എ കെകെ നായരുടെ പേരിലാണ് സ്റ്റേഡിയം പുതുക്കി നിര്‍മ്മിക്കുന്നത്. കിഫ്ബി ഫണ്ടുപയോഗിച്ചാണ് കെകെ നായര്‍ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി തോമസ് ഐസക്ക് മുഖ്യ അധിതിയായിരുന്നു. മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷയായിരുന്നു.
അതേസമയം ഉദ്ഘാടനത്തിനിടെ സമ്മേളന സ്ഥലത്തേക്ക് നഗരസഭാ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. നഗരസഭയുടെ കീഴിലുള്ള സേഡിയം സര്‍ക്കാരിലേക്ക് മാറ്റുവാനും തോമസ് ഐസക്കിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഊരാളുങ്കല്‍ കോ- ഓപ്പറേറ്റീവ് സൊസെറ്റിയാണ് സേറ്റഡിയത്തിലെ സിവില്‍, ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ ചെയ്യുന്നത്.