വന്യജീവികളെ നിയന്ത്രിതമായി വേട്ടയാടാന്‍ രാജ്യത്ത് നിയമം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സമഗ്രനിയമം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പി.വി അന്‍വര്‍ എംഎല്‍എയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിനെതിരെ മലയോര മേഖലകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ മറികടക്കാനാണ് സിപിഐഎമ്മിന്റെ നീക്കം. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിക്കണം. കൊല്ലപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക ഫണ്ട് രൂപീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മനുഷ്യ- വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ സംസ്ഥാന നിയമം പോരെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്‍വറിന്റെ ഹര്‍ജി. കേസ് കോടതി ഈയാഴ്ച പരിഗണിച്ചേക്കും. അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനാണ് നിലമ്പൂര്‍ എം.എല്‍.എയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.