തിരുവനന്തപുരം -കാസർകോട് വന്ദേഭാരത് എക്സ്പ്രസ് മംഗളൂരുവിലേക്ക്.പുതുക്കിയ സർവീസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഓൺലൈനായി നിർവഹിക്കും.
കേരളത്തിൽ വന്ദേ ഭാരത് അനുവദിച്ചപ്പോൾ തന്നെ ഉയർന്ന ആവശ്യമാണ് സർവീസ് മംഗലാപുരം വരെ വേണമെന്നത്. സർവീസ് പുനക്രമീകരിച്ചതിലൂടെ മംഗലാപുരത്തെ ആശ്രയിക്കുന്ന യാത്രക്കാർക്ക് സർവീസ് ഗുണപ്രദമാകും.
നീട്ടിയ തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിനിൻ്റെ ഉദ്ഘാടനംഇന്ന് പ്രധാനമന്ത്രി നിർവഹിക്കും.വിശിഷ്ട വ്യക്തികൾകുൾപ്പെടെ 900 തോളം പാസ്സുകൾ നൽകി സർവീസ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസാണ് മംഗലാപുരം വരെ സർവീസ് നടത്തുക. രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും.
തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12 40ന് മംഗലാപുരത്തെത്തും.കാസര്‍ഗോഡ് വന്ദേഭാരത് ചൊവ്വാഴ്‌ചയും തിരുവനന്തപുരം വന്ദേഭാരത് തിങ്കളാഴ്‌ചയും സര്‍വീസ് നടത്തിയിരുന്നില്ല. ഇനി തിരുവനന്തപുരം-മംഗലാപുരം റൂട്ടില്‍ ട്രെയിൻ ഓടിതുടങ്ങുന്നതോടെ ബുധനാഴ്‌ചയായിരിക്കും അവധി.