Share this Article
ലെബനണ്‍ അതിര്‍ത്തിക്കപ്പുറം യുദ്ധം കടുപ്പിച്ച് ഇസ്രയേല്‍
Israel escalates war beyond Lebanon border

ലെബനണ്‍ അതിര്‍ത്തിക്കപ്പുറം യുദ്ധം കടുപ്പിച്ച് ഇസ്രയേല്‍.ബെക്കാ താഴ്വരയില്‍ നടത്തിയ ആക്രമണത്തില്‍ ഹെസ്‌ബൊള്ളയ്ക്ക് കാര്യമായ നാശ നഷ്ടങ്ങളുണ്ടായതായും ഇസ്രയേല്‍ സേന അവകാശപ്പെട്ടു.

2006ലെ ഹെസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിന്് ശേഷമുള്ള ഏറ്റവും മോശമായ സംഘര്‍ഷമാണ് ഇപ്പോള്‍ ലെബനണില്‍ നടക്കുന്നത്.അതിര്‍ത്തികളില്‍ മാത്രം നടന്നിരുന്ന ആക്രമണം കഴിഞ്ഞ ദിവസങ്ങളില്‍ ജനവാസ മേഖലകളിലേക്കും വ്യാപിച്ചു.ചൊവ്വാഴ്ച ബെക്കാ താഴ്വരയില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ തുടര്‍ച്ചയായി ആക്രമണം നടത്തി.

ആക്രമണത്തില്‍ ഹെസ്‌ബൊള്ളയുടെ താവളത്തിന് നാശനഷ്ടങ്ങളുണ്ടായെന്നും,  സംഘത്തിലെ ഒരാളെങ്കിലും കൊല്ലപ്പെടുകയും ചെയ്തതായി ലെബനണിലെ വൃത്തങ്ങള്‍ അറിയിച്ചു.വടക്കന്‍ ഇസ്രയേലിലേക്ക് ഹെസ്ബുള്ള മിസെല്‍ വിക്ഷേപിച്ചതിന് മറുപടിയായാണ് ബാല്‍ബെക്ക് മേഖലയിലെ രണ്ട് ഹെസ്ബുള്ള സൈനിക കമാന്‍ഡ് സെന്ററുകളില്‍ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു.

ഒക്ടോബറിനു ശേഷമുള്ള ഇസ്രായേല്‍ ആക്രമണങ്ങളില്‍ 200 ലധികം ഹെസ്ബുള്ള പോരാളികളും ലെബനണിലെ 50 ഓളം സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് കണക്ക്. ഇസ്രയേല്‍ ഗാസ യുദ്ധത്തിന് സമാന്തരമായി നടക്കുന്ന ഈ പോരാട്ടം പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.       


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories