Share this Article
വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം വൈകീട്ട്

The meeting called by the Chief Minister to discuss the power crisis was held in the evening

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് .വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. വൈദ്യുതി,ധനകാര്യ മന്ത്രിമാര്‍ ,കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടാന്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാവും.വൈദ്യുതി നിരക്ക് കൂട്ടല്‍,ലോഡ് ഷെഡിങ് എന്നിവ ഏര്‍പ്പെടുത്തണമെന്നും ബോര്‍ഡ് ആവശ്യപ്പെടും.റദ്ദാക്കിയ ദീര്‍ഘ കാല വൈദ്യുത കരാര്‍ പുനസ്ഥാപിക്കുന്നതിലെ അനിശ്ചിതത്വവും ചര്‍ച്ചയാവും.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories