Share this Article
തൃശ്ശൂര്‍ വടക്കേക്കാട് വീടിന്റെ മുകളില്‍ തീപിടുത്തം; നിരവധി സാധനങ്ങള്‍ കത്തി നശിച്ചു
A fire broke out on top of a house in Thrissur Vadakkedad; Many things were burnt

തൃശ്ശൂര്‍ വടക്കേക്കാട് വൈലേരിയിൽ വീടിന്റെ മുകളിൽ തീപിടുത്തം. നിരവധി സാധനങ്ങൾ കത്തി നശിച്ചു. വടക്കേക്കാട് സ്വദേശി ഗോപാലകൃഷ്ണന്റെ വീടിനു മുകളിലാണ് തീപിടുത്തം ഉണ്ടായത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ടെറസിന് മുകളിൽ സീറ്റ് ഇട്ടിരുന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് കത്തി നശിച്ചത്. കടയിലേക്ക് കൊണ്ടുവന്നിരുന്ന കളിപ്പാട്ടങ്ങളും,  അലമാരകളിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും,  വാഷിംഗ് മെഷീനും ഫർണിച്ചറുകളും കത്തി നശിച്ചു.

സംഭവം സമയത്ത് ഗോപാലകൃഷ്ണൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. താഴത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന ഗോപാലകൃഷ്ണനെ തീ പടർന്നു പിടിക്കുന്നത് കണ്ട് നാട്ടുകാരാണ് വിളിച്ച് വിവരം അറിയിച്ചത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണക്കുവാനുള്ള ശ്രമം നടത്തുകയും ഗുരുവായൂരിൽ നിന്ന്  അഗ്നിശമന അംഗങ്ങൾ എത്തി പൂർണമായും തീ അണക്കുകയും ചെയ്തു. ഷോട്ട് സർക്യൂട്ട് ആണ് തീ പിടിക്കുവാന്‍ ഉണ്ടായ കാരണം എന്നാണ് പ്രാഥമികനിഗമനം.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories