Share this Article
തെയ്യങ്ങളെ പുനരാവിഷ്‌കരി ഒരു കൂട്ടം കുരുന്നുകൾ

A group of children reenacted theyyam

വടക്കേ മലബാറിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് തെയ്യങ്ങൾ. ഓരോ തെയ്യാട്ടകാലവും വിവിധ പ്രായക്കാർക്ക് സമ്മാനിക്കുന്നത് ഭക്തിയുടെയും ആവേശത്തിന്റെയും ഒരേ അനുഭവമാണ്. ക്ഷേത്രങ്ങളിൽ കെട്ടിയാടുന്ന തെയ്യങ്ങളെ പുനരാവിഷ്കരിക്കുകയാണ് കണ്ണൂർ മാവിച്ചേരി ചീർമ്പക്കാവിലെ ഒരു കൂട്ടം കുട്ടികൾ.

കടുംചായങ്ങളിൽ തീർക്കുന്ന മുഖത്തെഴുത്ത് . താളങ്ങൾക്ക് ഒപ്പമുള്ള കാൽചുവടുകൾ. തെയ്യങ്ങളെ കുറിച്ച്‌ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചും പഠിച്ചുമാണ് ഈ കൊച്ചു കലാകാരന്മാർ തെയ്യം കെട്ടിയാടുന്നത്.വേട്ടക്കൊരുമകൻ, വൈരാജതൻ, വസൂരിമാല,വിഷ്ണുമൂർത്തി, കണ്ഠനാർകേളൻ, പുലിയൂർകണ്ണൻ, നടുവാലി, മോന്തിക്കോലം എന്നിങ്ങനെ വിവിധ തെയ്യങ്ങളാണ് ഇവർ കെട്ടുന്നത് 

ഇഷാൻ,ദേവനന്ദ്,റിഷാബ്, അർജുൻ, ശിവദ്, നവദേജ് എന്നിവരാണ് തെയ്യത്തെ അതിന്റെ പ്രൗഡി നഷ്ട്ടമാകാതെ അവതരിപ്പിക്കുന്ന കൊച്ചു കലാകാരന്മാർ.തിരുമുടിയും ആഭരണങ്ങളും അണിഞ്ഞ തെയ്യങ്ങൾ ചെണ്ടയ്ക്ക് പകരം മരത്തടിയിൽ തീർക്കുന്ന വാദ്യത്തിനൊപ്പം ഉറഞ്ഞു തുള്ളും

രണ്ട് വർഷമായി ഇവർ ഒരു മരത്തണലിലായി തെയ്യം കെട്ടുന്നു. തുണി, കാർഡ്ബോർഡ് തുടങ്ങിയവ ഉപയോഗിച്ചാണ് തെയ്യത്തിന്റെ മുടിയും, ആഭരങ്ങളും നിർമിച്ചിരിക്കുന്നത്. സമീപമുള്ള ക്ഷേത്രങ്ങളിൽ പോയി തെയ്യം കണ്ടാണ് ഇവർ തെയ്യത്തെ കുറിച്ച് വളരെ അഴത്തിൽ പഠിച്ചത് 

കുട്ടികൾ തെയ്യം കെട്ടിയാടുന്നത് കണ്ട് നാട്ടിലുള്ളവരാണ്  ദൃശ്യങ്ങൾ ഫോണിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.  ദിവസങ്ങൾക്കുള്ളിൽ  വീഡിയോ വൈറലായി. കുട്ടികൾ കെട്ടിയാടുന്ന തെയ്യത്തെ കാണാൻ സമീപമുള്ള വിവിധ പ്രായക്കാരും എത്തിച്ചേരും.ഓരോ അവസരങ്ങളിൽ ഈ അഞ്ചു പേരിൽ ഓരോരുത്തതാരാണ് കോലധാരിയും വാദ്യക്കാരുമായി മാറുന്നത്.സ്വന്തമായി  തെയ്യം കെട്ടിയാടി ഈ തെയ്യാട്ടക്കാലം ഒരിക്കലും മറക്കാത്ത ഓർമ്മകളാക്കി മാറ്റുകയാണ് ഈ കുട്ടികൾ.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories