പൗരത്വ നിയമഭേദഗതി നിയനത്തിന് പിന്നാലെ സിഎഎ ആപ്പ് പുറത്തിറക്കി കേന്ദ്രം. വെബ്‌സൈറ്റ് ആപ്പ് വഴിയും ഇനി പൗരത്വത്തിനായി അപേക്ഷിക്കാം.
കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പൗരത്വ അപേക്ഷയ്ക്കായി ആപ് പുറത്തിറക്കിയത്. പൗരത്വഭേദഗതി നിയം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ പൗരത്വത്തിന് അപേക്ഷിക്കുന്നതിനായി കേന്ദ്രം വെബ്‌സൈറ്റ് സജ്ജമാക്കിയിരിക്കുന്നു. ഇതിന് പിന്നാലെയാണ് സിഎഎ 2019 എന്ന ആപ്പ് കേന്ദ്രം പുറത്തിറക്കിയത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇന്ത്യന്‍ സിറ്റിസണ്‍ഷിപ്പ് ഓണ്‍ലൈന്‍.എന്‍ഐസി.ഇന്‍ എന്ന സൈറ്റില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വക്താവ് വ്യക്തമാക്കി. സിഎഎ നിയമങ്ങള്‍ പുറപ്പെടുവിച്ചതിന് ശേഷം, 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലേക്ക് വന്ന മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ തുടങ്ങും.
ഇതില്‍ ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനര്‍, ബുദ്ധമതക്കാര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് പൗരത്വത്തിനായി ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാം.