Share this Article
Union Budget
പ്രിയപ്പെട്ട കുടുംബാഗംങ്ങളെ....വോട്ടര്‍മാര്‍ക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
Prime Minister Narendra Modi with an open letter to the voters

വോട്ടര്‍മാര്‍ക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാട്‌സാപ്പ് വഴിയാണ് കത്ത് അയച്ചിരിക്കുന്നത്. പ്രിയപ്പെട്ട കുടുംബാഗംങ്ങളെ എന്ന് പറഞ്ഞ് തുടങ്ങുന്ന കത്തില്‍ വികസിത ഇന്ത്യയ്ക്കായി വോട്ട് ചെയ്യണമെന്ന് മോദി അഭ്യര്‍ത്ഥിക്കുന്നു.

അതോടൊപ്പം സര്‍ക്കാറിന്റെ നേട്ടങ്ങളും കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ജനജീവിതത്തിലുണ്ടായ മാറ്റമാണ് 10 വര്‍ഷത്തെ നേട്ടമെന്നും കര്‍ഷകര്‍, ദരിദ്രര്‍, സ്ത്രീകള്‍ തുടങ്ങി എല്ലാ വിഭാഗക്കാരുടെയും ജീവിതനിലവാരം ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു.

കഴിഞ്ഞ 10 വര്‍ഷമായി ഇവരുടെ ജീവിതത്തില്‍ ഉണ്ടായ പരിവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്നും പ്രധാനമന്ത്രി കത്തിലൂടെ അവകാശപ്പെട്ടു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories