കുന്നംകുളം നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന പഴകിയ ഭക്ഷണങ്ങൾ പിടികൂടി..വൃത്തി ഹീനമായ സാഹചര്യത്തിലാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം കണ്ടെത്തി.
കുന്നംകുളം നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിൽ ഉൾപ്പെടെ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. പഴകിയ ചിക്കൻ,ഫ്രൈഡ് റൈസ്,ഉരുള കിഴങ്ങുകറി,നൂഡിൽസ്,ഭക്ഷ്യയോഗ്യമല്ലാത്ത ബീഫ്, അൽഫാം, പുഴുങ്ങിയ മുട്ടകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. പാക്കിങ് തീയ്യതി രേഖപ്പെടുത്താതെ ഫ്രിഡ്ജിൽ അലക്ഷ്യമായി സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു.
പ്ലാസ്റ്റിക് മാലിന്യങ്ങളും,ഭക്ഷണ മാലിന്യങ്ങളും തരം തിരിക്കാതെ കൂട്ടിയിട്ടു കത്തിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഡിസ്പോസിബിൾ ഉത്പന്നങ്ങളും പിടിച്ചെടുത്തവയില്‍ പെടും. ലിവ ടവർ,കൊണാർക് എന്നീ ഹോട്ടലുകളിൽ നിന്നാണ് ഭക്ഷ്യയോഗ്യമായില്ലാത്ത ആഹാരസാധനങ്ങൾ പിടിച്ചെടുത്തത്. എസ്.ഡി. സ്റ്റോഴ്‌സ്, സിബിൻ സ്റ്റേഷനറി എന്നീ സ്ഥാപനങ്ങളിലിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു.
നഗരസഭാ ക്ലീൻ സിറ്റി മാനേജർ അറ്റ്‌ലി പി ജോണിൻ്റെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനക്ക് സീനിയർ പബ്ലിക് ഇൻസ്‌പെക്ടർ എ.രഞ്ജിത്, എംഎസ് ഷീബ,എസ് രശ്മി, പിപി വിഷ്ണു,പിഎസ് സജീഷ് എന്നിവർ നേതൃത്വം നൽകി.വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും, പിഴ ഈടാക്കൽ ലൈസെൻസ് റദ് ചെയ്യൽ തുടങ്ങിയ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.