Share this Article
പോക്‌സോ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച്‌ കോടതി
The court sentenced the accused to severe imprisonment and fine in the POCSO case

പോക്‌സോ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിന തടവും 60000 രൂപ പിഴയും വിധിച്ചു. നേമം, പാപ്പനംകോട് സ്വദേശി ബെന്റോയി ഐസക്കിനെയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 2014 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. 

മുടവന്മുകളിലെ വാടക വീട്ടില്‍ വച്ചായിരുന്നു പീഡനം. മറ്റൊരു കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത സമയത്താണ് അതിജീവിത പീഡന വിവരം മാതാവിനോട് പറയുന്നത്. ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാട്ടാക്കട പോലീസ് കേസെടുക്കകയായിരുന്നു.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories