Share this Article
വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു
Engineering student dies in search in Varkala

വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി വിശ്വയാണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം.

കോളേജില്‍ നിന്നുള്ള 30 അംഗസംഘത്തിനൊപ്പമാണ് വിശ്വ തിരുവമ്പാടി തീരത്തെത്തിയത്. കുളിക്കാന്‍ ഇറങ്ങരുതെന്ന ലൈഫ് ഗാര്‍ഡിന്റെ നിര്‍ദ്ദേശം അവഗണിച്ചായിരുന്നു വിദ്യാര്‍ത്ഥി സംഘം കടലില്‍ കുളിക്കാനിറങ്ങിയത്. കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയിലും അടിയൊഴുക്കിലുംപെട്ട് വിശ്വയും മറ്റു രണ്ട് വിദേശ വനിതകളും മുങ്ങിത്താഴുകയായിരുന്നു.

തീരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് സന്തോഷ് മൂവരെയും തീരത്തെത്തിച്ചു.വിശ്വയുടെ ആരോഗ്യനില മോശമായതിനെതുടര്‍ന്ന് ലൈഫ് ഗാര്‍ഡും നാട്ടുകാരും ആംബുലന്‍സിനായി വിളിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ലൈഫ് ഗാര്‍ഡ് ഒരു ബൈക്ക് സംഘടിപ്പിച്ച് അതില്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.                          

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories