ഡോക്ടര്‍ ഷെഹ്ന ജീവനൊടുക്കിയ കേസില്‍ പ്രതി റുവൈസിന് തിരിച്ചടി. റുവൈസിന്റെ പഠനം ഹൈക്കോടതി ഡിവിഷന്‍ബഞ്ച് തടഞ്ഞു.സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഇടക്കാലഉത്തരവ്.
തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ വിദ്യാര്‍ത്ഥിനി ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റുവൈസിന്റെ പഠനം കോടതി തടഞ്ഞു.കരുനാഗപ്പള്ളി സ്വദേശി റുവൈസിന്റെ പഠനം ആരോഗ്യ സര്‍ലകലാശാല വിലക്കിയിരുന്നു.
ഇതിനെതിരെ റുവൈസ് നല്‍കിയ ഹര്‍ജിയില്‍ പഠനം തുടരാന്‍ സിംഗിള്‍ ബഞ്ച് അനുമതി നല്‍കുകയായിരുന്നു. പ്രതിയുടെ പേരിലുള്ള കുറ്റം ഗുതുതരമാണെങ്കിലും തെളിയാത്ത സാഹചര്യത്തില്‍ പഠനത്തിന് തടസ്സമില്ലെന്നും മെറിറ്റില്‍ പ്രവേശനം ലഭിച്ച റുവൈസിന് പഠനം തുടരാനായില്ലെങ്കില്‍ പരിഹരിക്കാനാവാത്ത നഷ്ടം ഉണ്ടാവുമെന്നും വിലയിരുത്തിയാണ് സിംഗിള്‍ ബഞ്ച് അനുമതി നല്‍കിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പഠനം തുടരാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു റുവൈസ് കോടതിയെ സമീപിച്ചത്.
റുവൈസിനെതിരെ തെളിവുണ്ടെന്നും മതിയായകാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ സര്‍വകലാശാലയുടെ തീരുമാനമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേസില്‍ അന്തിമ തീരുമാനമെടുക്കാനും ഡിവിഷന്‍ നിര്‍ദേശിച്ചു.റുവൈസും കുടുംബവും ഭീമമായ തുക സ്ത്രീധനം ആവശ്യപ്പെട്ടതില്‍ മനംനൊന്താണ് ഷഹന ജീവനൊടുക്കിയത്.