മലപ്പുറം വളാഞ്ചേരി നഗരസഭയ്ക്ക് കീഴിലുള്ള പൈങ്ങണ്ണൂര്‍ ജി യു പി സ്‌കൂളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മതില്‍ തകര്‍ന്നുവീണു. വിദ്യാര്‍ത്ഥികള്‍ ക്ലാസിലായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
മതില്‍ നിര്‍മാണം സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്കിനാണ് നഗരസഭ നല്‍കിയിട്ടുള്ളത്. നിലവാരം കുറഞ്ഞ കല്ലുകള്‍ ഉപയോഗിച്ചതും പെട്ടെന്ന് പണി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി അശാസ്ത്രീയമായി നിര്‍മ്മാണം നടത്തിയതുമാണ് മതില്‍ തകര്‍ന്ന വീഴാന്‍ കാരണമെന്നാണ് നാട്ടുകാരും പിടിഎയും രോപിക്കുന്നത്.
വെള്ളത്തിന്റെ അഭാവം ഉള്ളതിനാല്‍ മതില്‍ നനക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് തൊഴിലാളികള്‍ പറയുന്നത്. നിലവാരം കുറഞ്ഞ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചുള്ള മുന്‍വശത്തെ മതിലും ഏതു നിമിഷവും തകര്‍ന്നുവീഴുന്ന അവസ്ഥയിലാണ്.
മതില്‍ നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്കെതിരെ വിജിലന്‍സിനെ സമീപിക്കുമെന്നും നഗരസഭ പ്രതിപക്ഷ നേതാവ് പറഞ്ഞു. നാട്ടുകാര്‍ക്കൊപ്പം പിടിഎ ഭാരവാഹികളും നഗരസഭ കൗണ്‍സിലര്‍മാരും സിപിഎം നേതാക്കളും സംഭവസ്ഥലം സന്ദര്‍ശിച്ചു. നാട്ടുകാര്‍ക്കൊപ്പം പിടിഎ ഭാരവാഹികളും നഗരസഭ കൗണ്‍സിലര്‍മാരും സിപിഎം നേതാക്കളും സംഭവസ്ഥലം സന്ദര്‍ശിച്ചു.