Share this Article
ഗുരുവായൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു
A woman died after being hit by a bus at Guruvayur private bus stand

ഗുരുവായൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു.അമല നഗര്‍ സ്വദേശി 50 വയസ്സുള്ള ഷീലയാണ് മരിച്ചത്.  ഗുരുവായൂര്‍  പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന 'കൃഷ്ണാസ്' എന്ന ബസ്സാണ് ഷീലയുടെ ദേഹത്തു കൂടെ കയറിയിറങ്ങിയത്.

മുന്‍ ചക്രത്തിനടിയില്‍ പെട്ട നിലയിലായിരുന്നു മൃതദേഹം . ഇന്നലെ രാത്രി 8.30ഓടെയായിരുന്നു അപകടം. ആക്ട് സ് പ്രവര്‍ത്തകര്‍ ഷീലയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories