Share this Article
തത്വശാസ്ത്രങ്ങളെ അപ്രസക്തമാക്കുന്ന രീതിയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്ന് MK സാനു മാഷ്
MK Sanu sir said that political parties are adopting the method of making philosophies irrelevant

തത്വശാസ്ത്രങ്ങളെ അപ്രസക്തമാക്കുന്ന രീതിയാണ് നിലവിൽ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നതെന്ന് പ്രഫസർ എം കെ സാനു. ജനാധിപത്യം വലിയ പ്രതിസന്ധി നേരിടുകയാണെന്നും ബിജെപിക്ക് കേരളത്തിൽ അത്ര പെട്ടന്ന് അക്കൗണ്ട് തുറക്കാൻ കഴിയില്ലെന്നും സാനുമാഷ് പറഞ്ഞു. ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മതവുമായി രാഷ്ട്രീയം ബന്ധപ്പെടുന്നിടത്ത് രാഷ്ട്രീയ സ്വാതന്ത്ര്യം നഷ്ടപെടുന്നു എന്ന് പറഞ്ഞ മാഷ് അതിൻ്റെ കാരണവും ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണ ശൈലികൾ ഒക്കെയും ഒരുപാട് മാറിപ്പോയെന്നും തൻ്റെ തലമുറയ്ക്ക് മനസ്സിലാക്കാൻ കഴിയാത്ത വിധമുള്ള മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും മാഷ് പറഞ്ഞു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories