വേനൽ കടുത്തതോടെ ശുദ്ധ ജല വിതരണം താളം തെറ്റിയതായി പരാതി. കാസറഗോഡ്, തെരു ലക്ഷം വീട് കുടിവെള്ള പദ്ധതിയാണ് പ്രതിസന്ധിലായിരിക്കുന്നത്.. അധികൃതര്‍ നടപടി സ്വീകരിക്കതത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.
കുടിവെള്ള വിതരണ പദ്ധതിയിലെ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടി ഗുണഭോക്താക്കള്‍ രംഗത്തെത്തിയിരിക്കുകയാണ് ശുദ്ധജലം ലഭ്യമല്ലാത്ത സാഹചര്യത്തിലും, ചില പ്രദേശങ്ങളില്‍ ജലം ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് പരാതി.
ജലത്തിന്റെ ഉപയോഗം മനസ്സിലാക്കാന്‍ ഗാര്‍ഹിക കണക്ഷനുകളില്‍ മീറ്റര്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ചിലർ അനധികൃതമായി വെള്ളം ഉപയോഗിക്കുന്നതിൽ പരാതികള്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഒരു വിഭാഗം ഉപഭോക്താക്കളുടെ ആരോപണം. പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ച് എല്ലാ ഉപഭോക്താക്കള്‍ക്കും ഒരുപോലെ വെള്ളം ലഭ്യമാക്കണെമെന്നും ഇവര്‍ ആവശ്യപ്പെടുന്നത് .