Share this Article
ആന മറ്റൊരാനക്കിട്ട് കുത്തി; ആറാട്ടുപുഴയില്‍ പൂരത്തിനിടെ 2 ആനകള്‍ ഇടഞ്ഞു
latest news from arattupuzha

തൃശ്ശൂര്‍ ആറാട്ടുപുഴയില്‍ പൂരത്തിനിടെ   2 ആനകൾ ഇടഞ്ഞു..തറയ്ക്കൽ പൂരത്തിനിടെ ആയിരുന്നു സംഭവം.3 പേര്‍ക്ക് പരിക്കേറ്റു..ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം..ഉപചാരം  ചൊല്ലി പിരിയല്‍ ചടങ്ങ് നടക്കുന്നതിനിടെ ഒരാന തൊട്ടടുത്തുള്ള  ആനയെ കുത്തുകയായിരുന്നു..

തുടര്‍ന്ന് രണ്ട്  ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ത്തു.പിന്നീട് രണ്ട് ആനകളും മുളങ്ങ് ഭാഗത്തേക്ക്‌  ഓടി..സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ആനകള്‍ ഇടയുന്നത് കണ്ട് പൂരം കാണാനെത്തിയ ആളുകളില്‍ പലരും ചിതറിയോടി..ഇതിനിടെ  നിലത്ത്  വീണ് പലര്‍ക്കും നിസ്സാര പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്ന എലിഫന്റ് സ്‌ക്വാഡ് അംഗങ്ങള്‍ ചേര്‍ന്ന് പതിനൊന്ന് മണിയോടെ ആനകളെ തളച്ചു. ചേര്‍പ്പ്  പോലീസും ഇരിങ്ങാലക്കുട സ്ഥലത്ത് എത്തിയിരുന്നു.       


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories