തൃശൂർ പെരിങ്ങാവിൽ ലഹരി വിൽപ്പന നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശി മുക്സിദുൽ ആലോമാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും ബ്രൗൺ ഷുഗറും കഞ്ചാവും കണ്ടെടുത്തു. തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും വിയ്യൂർ പോലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പെരിങ്ങാവിൽ ആസാം സ്വദേശി ബ്രൗൺഷുഗറും, കഞ്ചാവും വിൽക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെരിങ്ങാവ് ഗാന്ധി നഗറിൽ നിന്നും ആസാം സ്വദേശിയായ 26 വയസുള്ള മുക്സിദുൽ ആലോം എന്നയാ
ളെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും വിൽക്കുവാനായി കെെവശം വെച്ച ബ്രൗൺ ഷുഗറും, കഞ്ചാവും കണ്ടെടുത്തു. സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്കോഡും വിയ്യൂർ പോലീസും ചേർന്ന് പ്രതിയെ പിടികൂടിയത്.
പരിചയമുള്ള മലയാളികൾക്ക് പുറമേ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ഇയാൾ ലഹരിവസ്തുക്കൾ വിറ്റിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം മറ്റൊരു ആസാം സ്വദേശിയെ ഇളംതുരുത്തിയിൽ കോഴിക്കട നടത്തുന്നതിനിടയിൽ ബ്രൗൺ ഷുഗറുമായി ലഹരിവിരുദ്ധ സ്കോഡ് പിടികൂടിയിരുന്നു. വിയ്യൂർ എസ് ഐ വിവേക് നാരായണൻ, ലഹരി വിരുദ്ധ സ്ക്വാഡ് എസ് ഐ മാരായ സുവ്രതകുമാർ, എൻ ജി,ഗോപാലകൃഷ്ണൻ കെ,മോഹൻ കുമാർ പി. എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.