Share this Article
image
30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പട്ടിണി; ബ്രിട്ടന്‍ കടുത്ത പട്ടിണിയില്‍
the worst famine in 30 years; Britain is starving

ബ്രിട്ടന്‍ കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ട്. മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും വര്‍ധിച്ച പട്ടിണിയാണ് നിലവില്‍ ബ്രിട്ടന്‍ നേരിടുന്നത്.

ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. റഷ്യ-ഉക്രൈന്‍ യുദ്ധം, ഊര്‍ജ്ജ വിലയിലുണ്ടായ വര്‍ധന, ജീവിത ചെലവിലെ വര്‍ധന, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയവയാണ് യു.കെയെ ദാരിദ്ര്യത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന നികുതികളും മോര്‍ട്ട്ഗേജ് ഗാര്‍ഹിക ബജറ്റുകളെ ബാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്നാല്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ സര്‍ക്കാര്‍ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും ജീവിത ചെലവില്‍ പ്രതിസന്ധി ഉണ്ടാക്കിയെന്നും കണക്കുകളെ ചൂണ്ടിക്കാട്ടി സോഷ്യല്‍ സെക്യൂരിറ്റി മന്ത്രി അലിസണ്‍ മക്ഗവര്‍ണ്‍ പറഞ്ഞു.

അതേസമയം 1950കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ ജീവിതനിലവാരമാണ് രാജ്യത്തെ കുടുംബങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് യു.കെ സര്‍ക്കര്‍ വാദമുയര്‍ത്തി. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ വരുമാനവുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങള്‍ എടുക്കുമെന്ന് സുനക് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. കടുത്ത പട്ടിണിയെ തുടര്‍ന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും സര്‍ക്കാരിനെതിരെയും നിലവില്‍ വ്യാപക വിമര്‍ശനങ്ങളാണ് ബ്രിട്ടണില്‍ ഉയരുന്നത്.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories