Share this Article
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആവേശ ജയം
Kolkata Knight Riders win in IPL

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആവേശ ജയം. ഹൈദരാബാദിനെ നാല് റണ്‍സിന് തോല്‍പ്പിച്ചു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടിയാണ് കൊല്‍ക്കത്തയുടെ മിന്നും ജയം. 

അവസാനം വരെ നീണ്ട ആവേശ പോരാട്ടത്തിനൊടുവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നാല് റണ്‍സിനാണ് നൈറ്റ് റൈഡേഴ്സ് തകര്‍ത്തെറിഞ്ഞത്.ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടുകയായിരുന്നു.

ആന്ദ്രേ റസ്സല്‍ , ഫില്‍ സാള്‍ട്ട്  എന്നിവരുടെ ഇന്നിംഗ്‌സാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടി നടരാജന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

മൂന്ന് മത്സരങ്ങള്‍ കണ്ട സീസണിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തില്‍ അവസാന ഓവറുകളില്‍ കത്തിക്കയറി ജയത്തിനടുത്തുവരെയെത്തിയെങ്കിലും അവിടെവെച്ച് സണ്‍ റൈസേഴ്‌സിന് കാലിടറി. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുക്കാനാണ് സാധിച്ചത്.

അവസാന ഓവറുകളില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച് ക്ലാസന്റെ  വെടിക്കെട്ട് ബാറ്റിങ്ങാണ് ഹൈദരാബാദിനെ ജയത്തിന്റെ പടിവാതിക്കല്‍ വരെ എത്തിച്ചത്. ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തി. കൊല്‍ക്കത്ത സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക് 53 റണ്‍സ് വിട്ടുകൊടുത്തു.കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കമാണ് സണ്‍റൈസേഴ്സിന് ഇതോടെ ലഭിച്ചത്.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories