61-ാമത് തൃശ്ശൂര്‍ പൂരം എക്സിബിഷന്റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു.തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വിവാദങ്ങൾ സൃഷ്ടിക്കാതെയുള്ള പൂരത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് മന്ത്രി പറഞ്ഞു..
പൂരം കുറ്റമറ്റതായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി കെ രാജൻ പറഞ്ഞു. കഴിഞ്ഞവർഷത്തെ പൂരത്തിന് സമാനമായി അംഗപരിമിതർക്കും സ്ത്രീകൾക്കും സുഗമമായി പൂരം കാണാനുള്ള സൗകര്യമൊരുക്കും. പരമാവധി ആളുകളെ പങ്കെടുപ്പിക്കുമെന്നുമെന്നും കുറ്റമറ്റ രീതിയില്‍ പൂരം നടത്താന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു..
150 ൽ പകരം സ്റ്റാളുകളും 7 ൽ അധികം പവലിയനുകളും എക്സിബിഷനിൽ ഒരുങ്ങും. തേക്കിൻകാർഡ് മൈതാനിയിലെ എക്സിബിഷന്‍ ഗൗണ്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു, ടി.എൻ പ്രതാപൻ എം.പി, മേയർ എം കെ വർഗീസ് പി.ബാലചന്ദ്രൻ എം.എൽ എ തുടങ്ങിയവരും പങ്കെടുത്തു.