Share this Article
വെഞ്ഞാറമൂട്ടില്‍ വ്യാപാരി ജീവനൊടുക്കി;മരിച്ചത് അഞ്ചല്‍ സ്വദേശി ഉണ്ണികൃഷ്ണന്‍
Trader committed suicide in Venjaramood

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ വ്യാപാരി തൂങ്ങിമരിച്ചു. അഞ്ചല്‍ സ്വദേശിയായ ഉണ്ണികൃഷ്ണനാണ് കടക്കുള്ളില്‍ തൂങ്ങി മരിച്ചത്. അഞ്ചൽ സ്വദേശിയായ ഉണ്ണികൃഷ്ണനും കുടുംബവും വർഷങ്ങളായി വെഞ്ഞാറമൂടാണ് താമസം . 

ഇപ്പോൾ ശാന്തിഗിരിയിലാണ്  താമസിക്കുന്നത് . ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് കട തുറക്കുന്നതിനായി വീട്ടിൽ നിന്ന് പുറപ്പെടുകയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. പതിവിലും നേരത്തെ ഇന്ന് വീട്ടിൽ നിന്നിറങ്ങിയതിനെക്കുറിച്ച് ഉണ്ണികൃഷ്ണനോട് ചോദിച്ചപ്പോൾ പാൽ വണ്ടി വരും അതിനാലാണ് നേരത്തെ പോകുന്നത് എന്നാണ് പറഞ്ഞത്. 

സമീപത്തെ കച്ചവടക്കാർ  ഷട്ടർ പകുതി തുറന്ന് കിടക്കുന്നത് കണ്ട് അകത്ത് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത് .  ഉടനെ വെഞ്ഞാറമൂട് പോലീസിനെ അറിയിക്കുകയും വെഞ്ഞാറമൂട് പോലീസ് എത്തി പരിശോധന തുടരുകയാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories