Share this Article
ജസ്നയുടെ തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന അച്ഛന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

Father's plea for further investigation in Jasna's disappearance case will be considered today

ജസ്‌നയുടെ തിരോധാന കേസിൽ തുടരന്വേഷണം വേണമെന്ന ജസ്നയുടെ അച്ഛന്റെ ഹർജി തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി അന്വേഷണം വേണെമെന്നാണ് അവശ്യം.

ജസ്നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നാണ് ഹർജിയിലെ പരാതി. ജസ്നയെ കാണാതായ സ്ഥലത്തോ ജസ്നയുടെ സുഹൃത്തിനെ പറ്റിയോ അന്വേഷണം നടത്തിയില്ലെന്ന് ജസ്നയുടെ അച്ഛൻ പരാതിപ്പെടുന്നു.

എന്നാൽ കേസിൽ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ വാദം. ജസ്ന മരിച്ചെന്നും കണ്ടെത്താനായിട്ടില്ല എന്നും സിബിഐ റിപ്പോർട്ടിലുണ്ട്. കോടതി സിബിഐയ്ക്ക് അനുവദിച്ച രണ്ടാഴ്ചത്തെ സമയപരിധി ഇന്ന് അവസാനിക്കുന്നതിനാൽ ഹർജിയിൽ സിബിഐ വിശദീകരണം നൽകും.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories