Share this Article
മദ്യലഹരിയില്‍ യുവാവ് അയല്‍വാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
Intoxicated, the young man killed his neighbor by hitting him on the head

തൃശ്ശൂരില്‍ കൊലപാതകം.. പറവട്ടാനിയില്‍ മദ്യലഹരിയില്‍ യുവാവ്  അയല്‍വാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.പറവട്ടാനി സ്വദേശി 55 വയസ്സുള്ള  ഡേവീസ്  ആണ് മരിച്ചത്.സംഭവത്തില്‍ പ്രതി 45 വയസ്സുള്ള  ജോമോന്‍ കസ്റ്റഡിയിലായി.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിന്  കാരണമെന്നാണ് പ്രാഥമിക നിഗമനം. അക്രമണത്തില്‍ മുഖത്തിനും തലയ്ക്കും ഗുരുതര പരിക്കേറ്റ ഡേവിസിനെ തൃശ്ശൂര്‍ ജുബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11മണിയോടെ മരിക്കുകയായിരുന്നു.

മരവടികൊണ്ടുള്ള അടിയേറ്റ ഡേവിസിന്‍റെ മുഖം തകര്‍ന്ന നിലയിലാണ്.അടിപിടിയില്‍ ജോമോനും  പരിക്കേറ്റിട്ടുണ്ട്.തലയ്ക്ക് പരിക്കേറ്റ ജോമോനെ  ആദ്യം  തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സക്കായി മുളംകുന്നത്ത്കാവ്  മെഡിക്കല്‍  കോളേജ് ആശുപത്രിയിലേക്കും മാറ്റി. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് പോലീസ് അന്വേഷിച്ച് വരികയാണ്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories