തണ്ണിമത്തന്‍ കൃഷിയില്‍ വിജയഗാഥയുമായി കാസർഗോഡ് പാടിയിലെ പ്രേമ.ഒരേക്കറോളം സ്ഥലത്ത് ഒരു ടൺ ഓളം തണ്ണിമത്തനാണ് ഈ കർഷക വിളയിച്ചത്.പരീക്ഷണ അടിസ്ഥാനത്തിലാണ് പ്രേമ തണ്ണിമത്തൻ കൃഷി ആരംഭിച്ചത്.. ഒരു വർഷം മുമ്പ് പാട്ടത്തിനെടുത്ത 20 സെന്റ് സ്ഥലത്തായിരുന്നു കൃഷി ഇറക്കിയത് .
രണ്ടുമാസത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ചത് പ്രതീക്ഷിക്കാത്ത വിളവും. അങ്ങനെ ഇത്തവണ 20 സെന്റ് എന്നത് ഒരേക്കറിൽ വ്യാപിപ്പിച്ചു. 13 പശുക്കൾ ഉള്ള ഈ കർഷകയുടെ കൃഷിക്ക് ജൈവ വളമാണ് ഉപയോഗിച്ചത്. കൃഷിയിൽ ഇത്തവണ വിളവെടുപ്പിൽ ലഭിച്ചത് 1 ടൺ തണ്ണിമത്തൻ ആണ്.
കുടുംബശ്രീ സിഡിഎസ് വഴി ലഭിച്ച വിത്തിനമാണ് കൃഷിക്കായി ഉപയോഗിച്ചത്. മണൽ കലർന്ന പശ്ചിമ രാശിയുള്ള മണ്ണിൽ 73 ദിവസത്തോളം ആണ് തണ്ണിമത്തൻ പാകമാകാൻ എടുത്ത സമയം. കൃഷിക്കായി ജീവിതം മാറ്റിവെച്ച പ്രേമയുടെയും ഭർത്താവ് കമലാക്ഷന്റെയും അധ്വാനത്തിന്റെ ഫലമാണ് തണ്ണിമത്തൻ കൃഷിയുടെ വിജയഗാഥ.
തണ്ണിമത്തന് പുറമേ പച്ചക്കറിയും ചോളവും കൃഷി ചെയ്ത് ഈ കർഷകയ്ക്ക് ലഭിച്ചത് മികച്ച വിളവാണ്. മക്കളായ രാഹുലും അവന്തികയും കൃഷിയിൽ ഇവർക്ക് പൂർണ്ണ പിന്തുണ നൽകുകയാണ്.