റിയാസ് മൗലവി വധക്കേസിൽ അടുത്തയാഴ്ച തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി.ഷാജിത്ത്. പ്രോസിക്യൂഷനും പൊലീസിനും എതിരെ വിമർശനമുന്നയിക്കുന്ന രാഷ്ട്രീയ നേതാക്കൾ കഥയറിയാതെ ആട്ടം കാണുകയാണ്. യുഡിഎഫ് ഇതിനെ ഇലക്ഷൻ അജണ്ടയാക്കി മാറ്റുന്നു.
പിണറായി സർക്കാരിനെതിരായ പ്രചരണായുധമാക്കി ഇതിനെ മാറ്റുന്നത് ദൗർഭാഗ്യകരമാണ്. ഒന്നാംപ്രതിയുടെ വസ്ത്രത്തെക്കുറിച്ച് പ്രതിക്കോ അവരുടെ അഭിഭാഷകർക്കോ തർക്കം ഉണ്ടായിരുന്നില്ല. എന്നിട്ടും ആ വസ്ത്രത്തിൽ നിന്നും ഡിഎൻഎ കണ്ടെത്തണം എന്ന വിധിന്യായം എങ്ങനെ വന്നു എന്ന് പരിശോധിക്കണമെന്നും അഡ്വ.ടി. ഷാജിത്ത് പറഞ്ഞു.