തെരഞ്ഞെടുപ്പ് എത്തിയാല്‍ പിന്നെ പ്രകടനപത്രികയെന്നത് അവിഭാജ്യ ഘടകമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്. രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള കാര്യങ്ങളാകും ഓരോ പ്രകടന പത്രികയിലും വാഗ്ദാനങ്ങളായും സ്വപ്‌ന പദ്ധതികളായും അവതരിപ്പിക്കപ്പെടുക. അത്തരത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവതരിപ്പിച്ച ഒരു പ്രകടന പത്രിക.
1959 ലെ തെരഞ്ഞെടുപ്പില്‍, അല്‍പം കൂടി വിശദീകരിച്ച് പറഞ്ഞാല്‍ വിമോചന സമരത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിലെ വാചകങ്ങളാണ്..... ആറര പതിറ്റാണ്ടിനിപ്പുറം ആ പ്രകടന പത്രികയെ നിധി പോലെ സൂക്ഷിക്കുകയാണ് ചെങ്ങന്നൂര്‍ സ്വദേശി കെഎം ജോര്‍ജ് കുട്ടി
കോണ്‍ഗ്രസിന്റെ നേട്ടങ്ങളും കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും വിവരിക്കുന്ന 21 പേജുള്ള പ്രകടന പത്രിക അച്ചടിച്ചത് കൊല്ലത്തെ ആസാദ് പ്രസിലാണ്. വില ആറ് പൈസ. പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഈ പ്രകടന പത്രിക തേടി നേതാക്കള്‍ എത്തിയ കഥയും പങ്കുവെച്ചു ജോര്‍ജ്കുട്ടി ത്രിവര്‍ണ്ണ ബോര്‍ഡറിനകത്തെ നുകം വെച്ച കാളയുടെ ചിത്രം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ ചരിത്രത്തെയും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.