Share this Article
വിഷു പടിവാതില്‍ക്കല്‍ എത്തി നില്‍കുമ്പോള്‍ കോഴിക്കോടിന്റെ മലയോരമേഖലയില്‍ പടക്കവിപണി സജീവമാകുന്നു
As Vishu approaches the doorstep, the firework market comes alive in the hilly areas of Kozhikode.

വിഷു പടിവാതിൽക്കൽ എത്തി നിൽകുമ്പോൾ മലയോരമേഖലയിൽ പടക്കവിപണി സജീവമാകുന്നു.കഴിഞ്ഞ വർഷത്തിൽ നിന്നും 15 ഓളം പുതിയ ഐറ്റംസുകളും ഫാമിലി പാക്കറ്റുകളും ഇത്തവണ വിപണിയിൽ എത്തിയിട്ടുണ്ട് .

4 ഭാഗത്തു നിന്നും മയിലിന്റെ പോലെ കത്തുന്ന മെഗാ പീകോക്ക് ,ഡാൻസിങ് അമ്ബറില്ല ,അൾട്ട പുൾട്ട , കഥകളി,ഓൾഡ് ഇസ് ഗോൾഡ് ,ടോപ് ഗൺ ,ഹെലികോപ്റ്റർ ,ഡ്രോൺ തുടങ്ങി 15 ലധികം പുതിയ ഐറ്റംസുകളുമായാണ് ഇത്തവണ വിഷു പടക്ക വിപണി സജീവമാകാൻ ഒരുങ്ങുന്നത് എന്ന് പടക്കവിപണിയിൽ ഏറെ വർഷത്തെ പാരമ്പര്യമുള്ള  മുത്തേരിയിലെ എലഗന്റ് ഫയർ വർക്‌സിലെ ഉടമകൾ പറയുന്നു.

അപകട രഹിതമായ പടക്ക വിഭവങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ് .വ്യത്യസ്ത തരത്തിലുള്ള സ്കൈ ഷോട്ടുകളും ,മേശപ്പൂത്തിരികളും  ,കുഞ്ഞു കുട്ടികൾക്ക് വരെ ഉപയോഗിക്കാവുന്ന തരത്തിലുള്ള  പൂത്തിരികളും വിപണിയിൽ എത്തിയിട്ടുണ്ടെന്നും ഇവർ പറയുന്നു .

വിഷുവിന്റെ തിരക്ക് മുൻകൂട്ടി കണ്ട് പടക്കങ്ങൾ വാങ്ങാനും നിരവധി ഉപഭോക്താക്കൾ ഷോപ്പിൽ എത്തുന്നുണ്ട് .100 കണക്കിന് ഐറ്റംസുകൾ ഉള്ളപ്പോൾ ഏതൊക്കെ എടുക്കണം ബഡ്ജറ്റ് എന്താകും എന്ന ടെൻഷൻ ഒഴിവാക്കാൻ മുത്തേരി സ്കൂളിന്റെ അടുത്തുള്ള എലഗന്റ് പടക്ക കടയിൽ ഫാമിലി പാക്കുകളും ലഭ്യമാണ്.

2675 രൂപയുടെ 35 ഐറ്റംസ് ഉള്ള ഫാമിലിപാക്ക് വെറും 1000 രൂപയ്ക്കാണ് ഇവിടെ നൽകുന്നത് .അതുപോലെ 1260 രൂപയുടെ 21 ഐറ്റംസ് ഉള്ള  ഫാമിലി പാക്ക്  600 രൂപയ്ക്കാണ് നൽകുന്നത് . വിഷുവിനു മലയാളികൾക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത പടക്ക വിപണി ഏതായാലും ഇത്തവണയും പൊടിപൊടിക്കും എന്ന പ്രതീക്ഷയിൽ ആണ് പടക്ക വ്യാപാരികൾ.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories