Share this Article
റമദാന്‍-വിഷു ആഘോഷത്തിന് മുന്നോടിയായ് സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും
Welfare pension will be distributed in the state from today ahead of Ramadhan-Vishu festival

റമദാന്‍-വിഷു ആഘോഷത്തിന് മുന്നോടിയായ് സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ രണ്ട് ഗഡുക്കളായി 3,200 രൂപ വീതമാണ് വിതരണം ചെയ്യുക. ആറുമാസത്തെ ക്ഷേമ പെന്‍ഷനായിരുന്നു കുടിശിക ഉണ്ടായിരുന്നത്.

രണ്ടു മാസത്തെ തുക വിതരണം ചെയ്യുന്നതോടെ നാല് മാസത്തെ കുടിശിക അവശേഷിക്കും. 62 ലക്ഷം ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories